ഗൂഗിള്‍ പ്ലസ് മരിയ്ക്കുന്നു

മാര്‍ക്കറ്റ് റിസര്‍ച്ച് ടീമായ ഹിറ്റ്‌വൈസ് പുറത്തുവിട്ട കണക്കനുസരിച്ച് ഗൂഗിള്‍ പ്ലസ് ഉപയോഗത്തില്‍ കഴിഞ്ഞ ആഴ്ച മൂന്നു ശതമാനത്തോളം കുറവു വന്നിട്ടുണ്ട. ജൂലൈ 23ന് അവസാനിച്ച ആഴ്ചയില്‍ ഗൂഗിള്‍ പ്ലസിലേക്ക് 17.9 ലക്ഷം സന്ദര്‍ശകരാണ് എത്തിയത്. എന്നാല്‍ തൊട്ടുമുമ്പത്തെ ആഴ്ചയില്‍ ഇത് 18.6 ലക്ഷമായിരുന്നു.അതുപോലെ ചെലവഴിക്കുന്ന സമയത്തിലും കുറവുസംഭവിച്ചിട്ടുണ്ട്.
പക്ഷേ, ഇപ്പോഴും പൊതുജനങ്ങള്‍ക്കു സമര്‍പ്പിക്കാത്ത ഗൂഗിള്‍ പ്ലസ്സില്‍ ക്ഷണിക്കപ്പെട്ടവര്‍ മാത്രമായി 200 ലക്ഷം ആളുകളുണ്ട്. ഇതിനെ കൂടുതല്‍ ജനപ്രിയമാക്കാന്‍ വീഡിയോ കോളിങും ഗ്രൂപ്പ് ചാറ്റ് ഫീച്ചറും ഉള്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഗൂഗിള്‍. തീര്‍ച്ചയായും പൊതുജനങ്ങള്‍ക്കു സമര്‍പ്പിക്കുമ്പോള്‍ വിസ്മയകരമായ പലതും കൂട്ടിച്ചേര്‍ക്കാന്‍ സാധ്യതയുണ്ട്.
ഗൂഗിള്‍ പ്ലസ്സിന്റെ വരവോടെ ഫേസ് ബുക്കും പുതിയ സൗകര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്. ഫേസ് ബുക്ക് ഫോര്‍ ബിസിനസിലൂടെ ഒരു സോഷ്യല്‍ കമ്യൂണിറ്റി പോരാട്ടത്തിനു തന്നെ മാര്‍ക് സുകെന്‍ബര്‍ഗ് തുടക്കമിട്ടുകഴിഞ്ഞു.












Click it and Unblock the Notifications