കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സെക്‌സ് 223 പോയിന്റ് ഇടിഞ്ഞു

Google Oneindia Malayalam News

sensex
മുംബൈ: അമേരിക്കന്‍ കടപരിധി ഉയര്‍ത്തുന്നതിനുള്ള അവസാന ദിവസമായ ആഗസ്ത് രണ്ട് അടുത്തുവരുന്നതിനനുസരിച്ച് ആഗോളവിപണികള്‍ സമ്മര്‍ദ്ദമേറുന്നു. ഇന്ത്യന്‍ ഓഹരിവിപണി വ്യാഴാഴ്ച ഒരു ശതമാനത്തോളം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

കുറച്ചുദിവസത്തേക്കെങ്കിലും വിപണി താഴോട്ടു തന്നെ നീങ്ങുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത് താല്‍ക്കാലികമാണെങ്കിലും 5200ലും ഭേദിച്ചു താഴേക്കു പോരുകയാണെങ്കില്‍ പെട്ടെന്നുള്ള തിരിച്ചുവരവ് സാധ്യമാവില്ല. പക്ഷേ, 5490 എന്നത് നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

സെന്‍സെക്‌സ് 222.73 പോയിന്റ് താഴ്ന്ന് 18209.52ലും നിഫ്റ്റി 59.05 കുറഞ്ഞ് 5487.75ലും ക്ലോസ് ചെയ്തു. ടുജി സ്‌പെക്ട്രം അഴിമതിയെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ സണ്‍ടിവി നെറ്റ്‌വര്‍ക്ക് വ്യാഴാഴ്ച മികച്ച തിരിച്ചുവരവാണ് നടത്തിയത്. ഏഴുശതമാനത്തോളം വളര്‍ച്ചയാണ് ഒറ്റ ദിവസം കൊണ്ട് സ്വന്തമാക്കിയത്. എംഫസിസ്, ഗ്ലാക്‌സോ, ഓയില്‍ ഇന്ത്യ, ജെയിന്‍ ഇറിഗേഷന്‍ കമ്പനികളും തിളങ്ങി. എസ്.കെ.എസ് മൈക്രോഫിനാന്‍സ്, ബി.ജി.ആര്‍ എനര്‍ജി, വിജയ ബാങ്ക്, അരബിന്ദോ ഫാര്‍മ, എഡ്യുകോംപ് ഓഹരികളുടെ മൂല്യത്തില്‍ നാലുശതമാനത്തിലേറെ കുറവുണ്ടായി.

വാങ്ങാവുന്ന ഓഹരികള്‍: വോക്കാര്‍ഡ്, ജെയിന്‍ ഇറിഗേഷന്‍, ഹെക്‌സാവെയര്‍, ഐ.ജി.എല്‍, ഗീതാഞ്ജലി ജെംസ്, ഡിഷ് ടിവി, ഭാരതി എയര്‍ടെല്‍.

English summary
Third consecutive day indian share market down. Thursday was an expiry day but US debt crisis dampened sentiments in dalal street. Selling in Reliance and it section knocked off the market. The Sensex fell 222.73 points, or 1.21 per cent, to 18,209.52 and the Nifty closed below the crucial 5,500 level, slipping 59 points.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X