Get Updates
Get notified of breaking news, exclusive insights, and must-see stories!

യെഡിയൂരപ്പയുടെ രാജി; തീരുമാനം വ്യാഴാഴ്ച

Yeddyurappa
ബാംഗ്ലൂര്‍: കര്‍ണാടകയില്‍ ഖനന കുംഭകോണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ലോകായുക്ത എന്‍. സന്തോഷ് ഹെഗ്‌ഡെ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയതോടെ ഊരാക്കുടുക്കിലായ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയുടെ ഭാവി വ്യാഴാഴ്ച തീരുമാനിയ്ക്കപ്പെടും. ചീഫ് സെക്രട്ടറി എസ്.വി. രംഗനാഥിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചയുടന്‍ യെഡിയൂരപ്പയെ ദില്ലിയ്ക്ക് വിളിപ്പിച്ച ബിജെപി കേന്ദ്ര നേതൃത്വം കടുത്തനിലപാടിലാണ്.

ബുധനാഴ്ച രാത്രി എല്‍.കെ. അദ്വാനിയും നിതിന്‍ ഗഡ്കരിയും ഉള്‍പ്പെടെ നേതാക്കള്‍ യെദിയൂരപ്പയെ കണ്ടു. സ്ഥാനമൊഴിയുന്നതു സംബന്ധിച്ച് വ്യാഴാഴ്ച രാവിലെ 11നു തീരുമാനമുണ്ടാകുമെന്നു സൂചന. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു കോണ്‍ഗ്രസും ജെഡിഎസും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഭരണപ്രതിസന്ധിയുണ്ടാകരുതെന്നു നിര്‍ദേശിച്ചു കേന്ദ്ര സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്.

2006 2010 കാലത്ത് അനധികൃത ഖനനം മൂലം സര്‍ക്കാരിന് 16,085 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും മുഖ്യമന്ത്രിയും റെഡ്ഡി സഹോദരന്മാരുള്‍പ്പെടെ മന്ത്രിസഭയിലെ പ്രമുഖരും കോഴ വാങ്ങിയിട്ടുണ്ടെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ലോകായുക്ത സര്‍ക്കാരിനു സമര്‍പ്പിച്ചത്. യെഡിയൂരപ്പയ്ക്ക് 30 കോടി രൂപ കോഴയായി ലഭിച്ചുവെന്നുമാണ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍.

റെഡ്ഡി സഹോദരന്മാരെ (ജി. കരുണാകര റെഡ്ഡി, ജി. ജനാര്‍ദന റെഡ്ഡി) കൂടാതെ മന്ത്രി എച്ച്. ശ്രീരാമുലു, മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി എന്നിവരും 600ലേറെ ഉദ്യോഗസ്ഥരും വഴിവിട്ട ഇടപാടുകളില്‍ നേട്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് നല്‍കിയശേഷം ഹെഗ്‌ഡെ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+