അമോണിയം നൈട്രേറ്റ് ഇനി സ്‌ഫോടനവസ്തു
ദില്ലി: കേന്ദ്രസര്‍ക്കാര്‍ അമോണിയം നൈട്രേറ്റിനെ സ്‌ഫോടകവസ്തുക്കളുടെ പട്ടികയില്‍പെടുത്തി. സ്‌ഫോടനം നടത്താനായി തീവ്രവാദി ഗ്രൂപ്പുകള്‍ അമോണിയം നൈട്രേറ്റ് കൂടുതലായി ഉപയോഗിച്ചു വരുന്ന പശ്ചാത്തലത്തിലാണിത്.
കേന്ദസര്‍ക്കാറിന്റെ ഗസറ്റ്‌നോട്ടിഫിക്കേഷനിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എക്‌സ്‌പ്ലോസീവ് ആക്ട് 1884 പ്രകാരമാണ് ഈ തീരുമാനം. ഇനിമുതല്‍ 45 ശതമാനത്തിലധികം അമോണിയം നൈട്രേറ്റ് അടങ്ങിയിട്ടുള്ള കീടനാശിനികളും സ്‌ഫോടകവസ്തുവിന്റെ പരിധിയില്‍ വരും.
അടുത്തിടെ നടന്ന മുംബൈ സ്‌ഫോടനത്തിന് അമോണിയം നൈട്രേറ്റ് ഉപയോഗപ്പെടുത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിനു ശേഷം അമോണിയം നൈട്രേറ്റിനെ സ്‌ഫോടകവസ്തുവായി പ്രഖ്യാപിക്കണമെന്ന് വിവിധകോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.












Click it and Unblock the Notifications