കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറവിരോഗം: കല്‍മാഡിയ്ക്ക് ബ്രയിന്‍ സ്‌കാനിംങ്

  • By Nisha Bose
Google Oneindia Malayalam News

Suresh Kalmadi
ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി ആരോപണത്തെ തുടര്‍ന്ന് തീഹാര്‍ ജയിലില്‍ കഴിയുന്ന സുരേഷ് കല്‍മാഡിയെ വ്യാഴാഴ്ച ബ്രയിന്‍ സ്‌കാനിംങിന് വിധേയനാക്കും. മറവി രോഗമുണ്ടെന്നുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.

കല്‍മാഡിയ്ക്ക് ആവശ്യമായ പരിചരണം നല്‍കുമെന്ന് ജയിലധികൃതര്‍ അറിയിച്ചു. എന്നാല്‍ കുടുംബാഗങ്ങളെ ഒപ്പം വരാന്‍ അനുവദിയ്ക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എയിംസിലാണ് കല്‍മാഡിയെ ബ്രയിന്‍ സ്‌കാനിംങ്ങിനു വിധേയനാക്കുക.

ലോക് നായക് ജയപ്രകാശ് ആശുപത്രിയില്‍ കല്‍മാഡിയെ എംആര്‍ഐ സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കല്‍മാഡിക്ക് മറവിരോഗത്തിന്റെ തുടക്കമാണെന്ന റിപ്പോര്‍ട്ട് വന്നത്. ബുദ്ധിയെയും ഓര്‍മ്മയെയും ഭാഷയെയും ചിന്തയെയും ബാധിക്കുന്ന രോഗമായതിനാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ്അഴിമതി കേസിന്റെ തുടരന്വേഷണത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന.

English summary
Suresh Kalmadi, the main accused in the multi-crore Commonwealth Games scam, will be taken to All India Institute of Medical Sciences (AIIMS) today, Thursday, after his reports of the July 19 tests could not confirm him suffering from dementia.The AIIMS check-up today has been confirmed by a Delhi court and reports added that it was because of Kalmadi’s behest to meet his relatives first that delayed the new tests from being conducted earlier.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X