രാജിവെയ്ക്കില്ലെന്ന് വീണ്ടും യെഡിയൂരപ്പ

ലോകായുക്ത റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ബിജെപി നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം തിരികെയെത്തിയതിന് ശേഷമാണ് യെഡിയൂരപ്പ ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണി വരെ നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും ഈ മാസം 31ന് വീണ്ടും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.തന്നെ അനുകൂലിക്കുന്ന എംഎല്‍എമാരുടെ അടിയന്തര യോഗം വിളിക്കാനും യെഡിയൂരപ്പ തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3.30ന് ബാംഗൂരില്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേരുമെന്നും യെഡിയൂരപ്പ പറഞ്ഞു.












Click it and Unblock the Notifications