പോലീസുകാരിയെ അപമാനിച്ച ബാങ്ക് മാനേജര്‍ കുടുങ്ങി
തൊടുപുഴ: ഇരുചക്രവാഹനം വാങ്ങാന്‍ വായ്പതേടി ബാങ്കിലെത്തിയ പോലീസുകാരിയോട് അപമര്യാദയായി പെരുമാറിയ ബാങ്ക് മാനേജര്‍ അറസ്റ്റില്‍. തൊടുപുഴ യൂണിയന്‍ ബാങ്ക് മാനേജറായ പേഴ്സി ജോസഫിനെ (49) യാണ് പോലീസ് അറസ്റ്റു ചെയ്തത്.
തൊടുപുഴ സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ തിങ്കളാഴ്ചയാണ് വായ്പയ്ക്ക് അപേക്ഷിക്കാനായി ബാങ്കിലെത്തിയത്. പേഴ്‌സി വനിതാ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറുകയും കയ്യില്‍ കയറിപിടിക്കുകയും ചെയ്‌തെന്നാണ് പരാതി.
മുന്‍പും ബാങ്കിലെത്തുന്ന സ്ത്രീകളോട് ഇയാള്‍ മര്യാദവിട്ടു പെരുമാറിയതായി റിപ്പോര്‍ട്ടുണ്ട്. പേഴ്സി ജോസഫിനെ ചൊവ്വാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കി.


Click it and Unblock the Notifications