വിവാഹത്തിനിടെ കൂട്ടത്തല്ല്: വധുവിന്റെ ബാഗ് പോയി
കുളത്തൂപ്പുഴ: വിവാഹസദ്യ വിളമ്പുന്നതിനിടെയുണ്ടായ കൂട്ടത്തല്ലില്‍ വധുവിന്റെ ബാഗ് നഷ്ടപ്പെട്ടു. വിവാഹസമ്മാനമായി കിട്ടിയ 4 പവന്‍ സ്വര്‍ണ്ണവും 1,200 രൂപയും മൊബൈല്‍ ഫോണുമടങ്ങിയ ബാഗാണ് ബഹളത്തിനിടെ അടിച്ചുമാറ്റിയത്.
കുളത്തൂപ്പുഴ ടൗണ്‍ ഓഡിറ്റോറിയത്തില്‍ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വിവാഹ സദ്യ വിളമ്പുന്നതിനിടെ ഉണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഉന്തിനും തള്ളിനുമിടയില്‍ വധുവിന്റെ സഹോദരിയുടെ കയ്യിലിരുന്ന ബാഗ് താഴെ വീണു പോയി.
അപ്പോള്‍ തന്നെ ബാഗിനുള്ളിലുണ്ടായിരുന്ന മൊബൈല്‍ ഫോണിലേയ്ക്ക് വിളിച്ചു നോക്കിയെങ്കിലും അത് സ്വിച്ച് ഓഫ് ആയിരുന്നു. സംഭവത്തെ തുടര്‍ന്ന് കുളത്തൂപ്പുഴ സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിന്‍മേല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.












Click it and Unblock the Notifications