താരങ്ങളുടെ മൊഴികള്‍ പരിശോധിയ്ക്കുന്നു

റെയ്ഡില്‍ ലഭിച്ച വിവരങ്ങളും നടന്‍മാരുടെ മൊഴികളും രേഖകളിലെ വിശദാംശങ്ങളും ഒത്തുനോക്കുന്ന തിരക്കിലാണ് ഉദ്യോഗസ്ഥര്‍. ജൂലൈ 22ന് വിവിധ നഗരങ്ങളിലെ ഇരുവരുടെയും വസതികളിലും ഓഫിസുകളിലും ബിസിനസ് സ്ഥാപനങ്ങളിലും മിന്നല്‍ പരിശോധന നടത്തിയ ആദായനികുതി ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച തേവരയിലെ മോഹന്‍ലാലിന്റെ വസതിയില്‍ രണ്ടാമതും പരിശോധന നടത്തിയിരുന്നു. ഇതിനൊപ്പം നടന്‍ മോഹന്‍ലാലില്‍ മൊഴിയെടുക്കുകയും ചെയ്തു. മമ്മൂട്ടി നേരത്തെ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ടു വിശദീകരണം നല്‍കിയിരുന്നു.
ലാലിന്റെ വസതിയിലുള്ള ബയോമെട്രിക് ലോക്കറുകളും പരിശോധിച്ചതോടെ പരിശോധനകള്‍ ഏറെക്കുറെ പൂര്‍ത്തിയായതായാണ് അറിയുന്നത്. അതേസമയം, ആവശ്യമെങ്കില്‍ ഇരുവരുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും. ഇവരുടെ ബാങ്ക് ലോക്കറുകളും പരിശോധിച്ചതായി സൂചനയുണ്ട്.
ലാലിന്റെ കൈവശമുള്ള പുരാവസ്തുക്കളുടെ മൂല്യം നിര്‍ണയിക്കാന്‍ വിദഗ്ധരുടെ സഹായം തേടുമെന്നും സൂചനകളുണ്ട്. ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ ലൈസന്‍സ് അനുവദിച്ചിരുന്നോയെന്ന വിഷയം കോടതിയിലെത്തിയതിനാല്‍ വിഷയം വനംവകുപ്പ് അധിസകൃതര്‍ പരിശോധിയ്ക്കുമെന്ന് ഉറപ്പായിട്ടുണ്ട്.












Click it and Unblock the Notifications