കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂപ്പര്‍ മെഗാ റെയ്ഡ്: വിവരങ്ങള്‍ക്ക് നിയന്ത്രണം

  • By Ajith Babu
Google Oneindia Malayalam News

Mohanlal and Mammootty
കൊച്ചി: സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീട്ടില്‍ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിന്റെ വിവരങ്ങള്‍ പുറത്തുവിടുന്നതിന് കര്‍ശന നിയന്ത്രണം. ഇതു സംബന്ധിച്ച് യാതൊരു വിവരവും മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുതെന്നും ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പല മാധ്യമങ്ങളും വിവരങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചത് നിയന്ത്രണത്തിന് കാരണമായെന്ന് പറയപ്പെടുന്നു. അതേ സംയം ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ റെയ്ഡിന്റെ വസ്തുതകള്‍ വ്യക്തമാക്കിയുള്ള വിശദമായ വാര്‍ത്താക്കുറിപ്പ് ഇറക്കുമെന്നാണ് ഉന്നതകേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. റെയ്ഡില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പത്രക്കുറിപ്പ് തയ്യാറാക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്.

റെയ്ഡില്‍ ലഭിച്ച രേഖകളുടെ പരിശോധന ഇപ്പോഴും തുടരുകയാണ്. താരങ്ങള്‍ സമര്‍പ്പിച്ച കണക്കുകളും കിട്ടിയ രേഖകളും തമ്മില്‍ താരതമ്യം ചെയ്യുന്ന ജോലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളിലും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വെള്ളിയാഴ്ച മുതലാണ് ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയത്. ഇവരോട് അടുത്ത് പ്രവര്‍ത്തിയ്ക്കുന്നവരും ആദായനികുതി വകുപ്പിന്റെ നിരീഷണത്തിലാണ്.

English summary
It is said that the brass of the I-T department were sore that the extensive media coverage of the searches, some of which had overblown the extent of the unaccounted wealth, had been counter-productive and felt that these would handicap them in the searches planned on certain other top stars in southern India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X