പറവൂര്‍ കേസ്: പൊലീസുകാര്‍ക്ക് യുവതികളുടെ തെറിവിളി
കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസ് അന്വേഷിക്കുന്ന െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടു യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ നേരത്തെ പിടിയിലായ ഇടനിലക്കാരികളുടെ സുഹൃത്തുക്കളായ കാസര്‍ഗോഡ് എണ്ണൂപ്പാറേക്കര സ്വദേശിക്കാരി മറ്റത്തില്‍ വീട്ടില്‍ ഡോളി (35), കൊല്ലം വള്ളിക്കാവ് പാലാന്തറയില്‍ വീട്ടില്‍ ഹസീന (26) എന്നിവരാണ് അറസ്റ്റിലായത്.
രണ്ടുദിവസമായി എറണാകുളം െ്രെകംബ്രാഞ്ച് ഓഫീസിലും കേസന്വേഷിക്കുന്ന എസ്.ഐയുടെ മൊബൈല്‍ ഫോണിലും നിരന്തരം വിളിച്ച് ഇരുവരും അശ്ലീലവും ഭീഷണിയും തുടരുകയായിരുന്നെന്നു െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പറവൂര്‍ പീഡനക്കേസില്‍ ഡോളിയുടെയും ഹസീനയുടെയും സുഹൃത്തുക്കളായ ഇടനിലക്കാരികള്‍ പിടിയിലായതിനെത്തുടര്‍ന്ന് ഇവരോടും െ്രെകംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന്, രണ്ടുപേരും പല ഫോണുകളില്‍നിന്നും െ്രെകംബ്രാഞ്ച് ഓഫീസിലേക്കും അന്വേഷണ സംഘത്തിലുള്ള ഒരു എസ്.ഐയുടെ ഫോണിലേക്കും വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
അനാശാസ്യ ഇടപാടുകാരിയാ ഡോളി ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. നേരത്തെ കലൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപം മദ്യപിച്ച് ബഹളംവച്ച ഡോളിയെ പിടികൂടാനെത്തിയ വനിതാ പോലീസുദ്യോഗസ്ഥ ഇവരുടെ മുടിയില്‍ പിടിച്ചുവലിച്ചെഴുന്നേല്‍പ്പിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്നു.
ഈ സംഭവത്തെത്തുടര്‍ന്ന് ധൈര്യം കിട്ടിയ ഇവര്‍ പലപ്പോഴും പോലീസിനെതിരേ പരാതി നല്‍കാനും ഭീഷണിപ്പെടുത്താനും മുതിര്‍ന്നിരുന്നതായി പോലീസുദ്യോഗസ്ഥര്‍ പറയുന്നു.












Click it and Unblock the Notifications