Get Updates
Get notified of breaking news, exclusive insights, and must-see stories!

പറവൂര്‍: സദാചാരക്കാര്‍ ചമഞ്ഞ് കൂട്ടമാനഭംഗം നടത്തി

Kerala Police
കൊച്ചി: പറവൂരില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായതായി റിപ്പോര്‍ട്ട്. അന്വേഷണ സംഘമാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.

പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയാണു മാനഭംഗപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട ആറംഗ സംഘത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. വെണ്ണല സ്വദേശികളായ അനീഷ്, നിഷാദ്, സാഹിന്‍ ജമാല്‍, ആന്റണി, ജിജോ, നിയാസ് എന്നിവരാണ് അറസ്റ്റിലായത്.

സദാചാരത്തിന്റെ വക്താക്കളായി എത്തിയ ശേഷം ഇവര്‍ കുട്ടിയെ മാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. ഇടനിലക്കാരി ബീനയുടെ വെണ്ണലയിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. കുട്ടിയെ കൈമാറുന്നതിനു ബീന കോയമ്പത്തൂരിലുള്ള നാലംഗ സംഘത്തെ ആദ്യം വിളിച്ചുവരുത്തിയിരുന്നു.

ഈ സമയം സദാചാര പൊലീസുകാരെന്ന നിലയില്‍ ഇവര്‍ ഇടപെടുകയും കോയമ്പത്തൂര്‍ സംഘത്തെ തല്ലിയോടിക്കുകയുമായിരുന്നു. തുടര്‍ന്നു പൊലീസില്‍ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെയും ബീനയേയും മറ്റൊരു സ്ത്രീയേയും ഇവര്‍ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+