കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്ട് സിറ്റി: പദ്ധതി നടപ്പാക്കുന്നത് വൈകും?

Google Oneindia Malayalam News

SmartCity
കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നത് വൈകിയേയ്ക്കും. സ്മാര്‍ട്ട് സിറ്റി പ്രദേശത്ത് കൂടി വൈദ്യുതി ബോര്‍ഡിന് ഹൈടെന്‍ഷന്‍ ലൈനുകള്‍ വലിയ്ക്കേണ്ടതുണ്ട്. ഗ്യാസ് അഥോറിട്ടി ഓഫ് ഇന്ത്യയ്ക്ക് (GAIL - ഗെയില്‍)പൈപ്പുകള്‍ സ്ഥാപിയ്ക്കേണ്ടതുണ്ട്. ഇത് എവിടെക്കൂടി വേണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഈ തീരുമാനം പെട്ടെന്നെടുക്കാനാവുമോയെന്ന കാര്യത്തിലും ഉറപ്പൊന്നുമില്ല. ഇതാണ് പദ്ധതി വൈകാന്‍ കാരണണായേയ്ക്കാവുന്നത്.

കെഎസ്ഇബി, ഗെയില്‍ അധികൃതരുമായി സ്മാര്‍ട്ട് സിറ്റി മേധാവികള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനവും എടുക്കാതെയാണ് യോഗം പിരിഞ്ഞത്. സ്മാര്‍ട്ട് സിറ്റിയെ പ്രതികൂലമായി ബാധിയ്ക്കാവുന്ന ഈ കമ്പനികളുടെ നിര്‍ദ്ദേശങ്ങള്‍ എങ്ങനെ പരിഗണിയ്ക്കാനാവുമെന്നതാണ് പ്രധാന പ്രശ്നം. കെ എസ് ഇബിയും ഗെയിലും ഉന്നയിയ്ക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്നാണ് സ്മാര്‍ട്ട് സിറ്റിക്കാരുടെയും നിലപാട്. പക്ഷേ സ്വന്തം പദ്ധതിയെ പ്രതികൂലമായി ബാധിയ്ക്കാവുന്ന കാര്യമായതുകൊണ്ട് പെട്ടെന്ന് തീരുമാനം എടുക്കാനാവില്ല.

പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കാന്‍ കെഎസ്ഇബിയോടും ഗെയിലിനോടും സ്മാര്‍ട്ട് സിറ്റി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ദീര്‍ഘമായ ഒരു ചോദ്യാവലിയാണ് ഇതിനായി നല്‍കിയത്. എന്നാല്‍ ഇരു സ്ഥാപനങ്ങളും ഈ വിവരങ്ങള്‍ നല്‍കിയില്ല. വിഷയത്തില്‍ സുതാര്യതയും പുരോഗമനവും ഇല്ലാത്തത് കാണിച്ച് സ്മാര്‍ട്ട് സിറ്റി അധികൃതര്‍ ചീഫ് സെക്രട്ടറിയ്ക്ക് കത്ത് അയച്ചിരുന്നു.

ഗ്യാസ് പൈപ്പ് ലൈനും മുകളില്‍ കൂടി പോകുന്ന ഹൈ ടെന്‍ഷന്‍ ലൈനും പദ്ധതിയ്ക്ക് സുരക്ഷാ പ്രശ്നങ്ങള്‍ ഉയര്‍ത്താവുന്നതാണ്. പദ്ധതിയ്ക്കായി നിര്‍ദ്ദേശിയ്ക്കപ്പെട്ട കേരള വ്യവസായ വികസന കോര്‍പ്പറേഷന്റെ 100 ഏക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. സുരക്ഷാ കാരണങ്ങളായിരുന്നു ഇതിന് കാരണം.

English summary

 The development of the master plan for the SmartCity Kochi project may get stuck in a limbo if there is a delay in resolving the pending issues related to the proposals of Kerala State Electricity Board (KSEB) and Gas Authority of India Limited (GAIL) to draw overhead cables and lay underground pipelines through the project site.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X