Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഷണ നാടകം: വീട്ടമ്മ അറസ്റ്റില്‍

ഏറ്റുമാനൂര്‍: തന്നെ തലയ്ക്കടിച്ചു വീഴ്ത്തി നാലരലക്ഷം രൂപ കവര്‍ച്ച ചെയ്‌തെന്ന വീട്ടമ്മയുടെ പരാതി കള്ളമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. മാടപ്പാട് തേനംപ്ലാക്കില്‍ പുരുഷന്റെ ഭാര്യ ആനന്ദവല്ലിയാണ് അറസ്റ്റിലായത്.

കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാത്തതിനാല്‍ ആനന്ദവല്ലി മോഷണകഥ ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനായി ഇവര്‍ അടുക്കള വാതില്‍ തുറന്നിട്ട ശേഷം മുളകുപൊടി മുറിയില്‍ മുഴുവന്‍ വിതറി. തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന ഏഴായിരത്തോളം രൂപയും മുറിയില്‍ വിതറി. പിന്നീട് ചിരവ ഉപയോഗിച്ച് സ്വയം തലയ്ക്കടിച്ചു. ഇത്രയുമായപ്പോഴേയ്ക്കും ആസ്മാരോഗിയായ ഇവര്‍ ബോധം കെട്ടുവീണു.

കടയില്‍ പോയ ഭര്‍ത്താവ് പുരുഷന്‍ മടങ്ങി വന്നപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ആനന്ദവല്ലിയെ കണ്ടു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് തന്നെ തലയ്ക്കടിച്ച് നാലരലക്ഷം രൂപ കവര്‍ന്നെന്ന് ഇവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ മൊഴികളിലെ വൈരുദ്ധ്യം മൂലം ഇതൊരു കവര്‍ച്ചാനാടകമാണെന്ന് പോലീസ് കണ്ടെത്തി. സഹോദരനില്‍ നിന്ന് വാങ്ങിയ നാലരലക്ഷം രൂപ തിരികെ കൊടുക്കേണ്ടതിന്റെ തലേന്നാണ് ആനന്ദവല്ലി കവര്‍ച്ചാ നാടകം ആസൂത്രണം ചെയ്തത്. ബാങ്കില്‍ നിന്ന് നാലരലക്ഷം രൂപ പിന്‍വലിച്ചെന്ന് ഇവര്‍ അവകാശപ്പെട്ടെങ്കിലും ഇതും കള്ളമാണെന്ന് പോലീസ് കണ്ടെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+