ബെറ്റടിച്ചു മുന്‍ കാമുകിയെ കൊന്നു
ലണ്ടന്‍: മുന്‍ കാമുകിയെ വധിക്കുമെന്ന് വീമ്പു പറഞ്ഞു നടന്ന പതിനാറുകാരന്‍ ഒടുവില്‍ അതു ചെയ്തു. അതും കൂട്ടുകാരനുമായി ഫുള്‍ ബ്രെക്ക്ഫാസ്റ്റിനു ബെറ്റടിച്ചതിനുശേഷം. എന്തായാലും ബ്രിട്ടണിലെ സ്‌കൂള്‍ വിദ്യാര്‍ഥി ജോഷ്വാ ഡേവിസ് ഇപ്പോള്‍ കൊലക്കുറ്റത്തിനു വിചാരണ നേരിടുകയാണ്.
റെബേക്കാ(15) എന്ന മുന്‍ കാമുകിയെ സ്‌നേഹം നടിച്ചു ക്ഷണിച്ചുവരുത്തി നദിയിലെറിഞ്ഞു കൊല്ലുകയായിരുന്നു.
റെബേക്കയെ കൊല്ലാനുള്ള പദ്ധതിയെ കുറിച്ച് ഡേവിസ് കൂട്ടുകാര്‍ക്ക് നിരന്തരം എസ്.എം.എസുകള്‍ അയച്ചിരുന്നു.
അത്തരം ഒരു സന്ദേശത്തിനു മറുപടിയായി ഒരു കൂട്ടുകാരന്‍ നല്‍കിയ മറുപടിയാണ് സ്‌കൂള്‍ വിദ്യാര്‍ഥിക്കു പ്രചോദനമായത്. അങ്ങനെ നീ റെബേക്കയെ കൊന്നാല്‍ ബ്രേയ്ക്ക് ഫാസ്റ്റ് വാങ്ങി തരാം.
കൊലപാതകം നടത്തുന്നതിന്റെ രണ്ടു ദിവസം മുമ്പ് കൂട്ടുകാരനെ വിളിച്ച് ബ്രേക്ക്ഫാസ്റ്റ് വാങ്ങി തരേണ്ടി വരുമെന്ന കാര്യം ഓര്‍മ്മിപ്പിക്കാനും ഡേവിസ് മറന്നില്ല.












Click it and Unblock the Notifications