ഏതു കമ്പ്യൂട്ടറിനും ഒരു ദിവസമുണ്ട്!!

കമ്പ്യൂട്ടറോ നായയോ മനുഷ്യന്റെ ചങ്ങാതിയെന്ന ചോദ്യത്തിന് 67 ശതമാനം പേരും കമ്പ്യൂട്ടറെന്നാണ് ഉത്തരം നല്‍കിയിരിക്കുന്നത്. ആദിമ മനുഷ്യര്‍ വേട്ടയാടി നടന്ന കാലം മുതല്‍ കൂട്ടുകാരായിരുന്നു നായ്ക്കള്‍. എന്നാലിപ്പോള്‍ നായ്ക്കളെക്കാള്‍ കൂടുതല്‍ സമയം മനുഷ്യന്‍ ചെലവഴിയ്ക്കുന്ന പേഴ്‌സണല്‍ കമ്പ്യൂട്ടറിനൊപ്പമാണെന്ന് പഠനങ്ങള്‍ തെളിയ്ക്കുന്നു.
വെറും ആറ് ശതമാനം പേരാണ് നായകള്‍ക്ക് പിന്തുണയുമായി ഉള്ളതെന്ന് കമ്പ്യൂട്ടറാക്ടീവ് മാഗസിന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നായ ഉടമകളില്‍ 38 ശതമാനം പേര്‍ക്കും കമ്പ്യൂട്ടറിനോടാണ് പ്രിയം കൂടുതല്‍. എന്നാല്‍ 36 ശതമാനം പേര്‍ക്ക് ഇപ്പോഴും നായ തന്നെയാണ് ഓമനകള്‍.
എന്നാല്‍ 18നും 24നും ഇടയ്ക്ക് നില്‍ക്കുന്ന യുവജനങ്ങളില്‍ 71 ശതമാനം പേരും കമ്പ്യൂട്ടറിനാണ് ജയ് വിളിയ്ക്കുന്നത്. ഇനിയിപ്പോള്‍ ഏതു കമ്പ്യൂട്ടറിനും ഒരു ദിനമുണ്ടെന്നുറപ്പിയ്ക്കാം.












Click it and Unblock the Notifications