പ്രണയം: പിതാവ് ആറ് പെണ്‍മക്കളെ വെടിവെച്ചുകൊന്നു
ഇസ്ലാമാബാദ്: മക്കളില്‍ രണ്ട് പേര്‍ക്ക് പ്രേമബന്ധമുണ്ടെന്ന സംശയത്തില്‍ പിതാവ് ആറ് പെണ്‍മക്കളെ വെടിവെച്ചു കൊന്നു.
കൗമാരക്കാരികളായ മക്കളെയാണ് സ്വന്തം വീടിനുള്ളില്‍ വച്ച് കുടുംബത്തിലെ മറ്റുള്ളവര്‍ നോക്കിനില്‍ക്കെയാണ് പഞ്ചാബ് പ്രവിശ്യക്കാരനായ ആരിഫ് മുഷാബിര്‍ കൊന്നൊടുക്കിയത്. ആരിഫിന്റെ ഭാര്യ മുസ്രാത് അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
മക്കളയാ സമീന(14)യ്ക്കും റസിയ (16)യ്ക്കും അയല്‍വാസികളായ കോളെജ് വിദ്യാര്‍ഥികളുമായി ബന്ധമുണ്ടായിരുന്നുവെന്നും മറ്റു സഹോദരിമാര്‍ അവരെ സഹായിച്ചുവെന്നുമാണ് കൂട്ടക്കൊലയ്ക്ക് കാരണമായി മുബാഷിര്‍ പൊലീസിനോട് പറഞ്ഞത്.
മക്കളെ കൊല ചെയ്തതില്‍ ഇയാള്‍ക്ക് യാതൊരു ഖേദവുമില്ലെന്നും ഇനിയും ഇങ്ങനെ ചെയ്യാന്‍ മടിയില്ലെന്നും മുഷാബിര്‍ പറഞ്ഞതായി പൊലീസ് അധികൃതര്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications