കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശുദ്ധ ഫിലിപ്പിന്റെ കല്ലറ തുര്‍ക്കിയില്‍

  • By Ajith Babu
Google Oneindia Malayalam News

The Tomb of Apostle Philip Found in Turkey
ഇസ്താംബുള്‍: ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്‍മാരില്‍ ഒരാളായ വിശുദ്ധ ഫിലിപ്പിന്റെ ശവകുടീരം തുര്‍ക്കിയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍.

തുര്‍ക്കിയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഡെന്‍സിലിയില്‍ ഹിയ്‌റാപലിസ് എന്ന പ്രാചീനനഗരത്തിലെ ഉത്ഖനന കേന്ദ്രത്തിലാണ് ശവകുടീരം കണ്ടെത്തിയതെന്ന് ഉത്ഖനന സംഘത്തിന്റെ തലവന്‍ ഫ്രാന്‍സിസ്‌കോ ഡി ആന്‍ഡ്രിയ പറഞ്ഞു.

ഹിയ്‌റാപലിസിലെ 'മരിച്ചവരുടെ കുന്ന്' എന്ന സ്ഥലത്താണ് വിശുദ്ധ ഫിലിപ്പിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നതെന്ന് വിശ്വാസികള്‍ കരുതിപ്പോന്നിരുന്നു. ഉത്ഖനനത്തില്‍ കുന്നിന് സമീപം പുതുതായി കണ്ടെത്തിയ ഒരു പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ശവകുടീരം കണ്ടെത്തുകയായിരുന്നു.

തീരപ്രദേശമായ പാമുക്കെലയില്‍ വര്‍ഷങ്ങളായി ഗവേഷണം നടത്തിവരുകയായിരുന്നു. കല്ലറ ഉടന്‍ തുറന്നു പരിശോധിക്കുമെന്നു പുരാവസ്തു വിദഗ്ധന്‍ ഫ്രാന്‍സെസ്‌കോ കോഡി ആന്‍ഡ്രിയ അറിയിച്ചു.

പുരാതന കാലത്തു ഹിയെര പൊലീസ് എന്നാണു പാമുക്കെല അറിയപ്പെട്ടിരുന്നത്. ജൂണില്‍ ഇവിടെ പുരാതന ദേവാലയത്തിന്റെ അവശിഷ്ടം കണ്ടെത്തിയിരുന്നു. 2000 വര്‍ഷം മുന്‍പു ഏഷ്യാമൈനറില്‍ സുവിശേഷത്തിനായി എത്തിയ ഫിലിപ്പോസിനെ ഹിയ്‌റാപലിസില്‍ വച്ച്‌റോമക്കാര്‍ വധിക്കുകയായിരുന്നു. മൃതദേഹം ഏറ്റുവാങ്ങിയ വിശ്വാസികള്‍ ദേവാലയത്തില്‍ സംസ്‌കരിച്ചിരിക്കാമെന്നു പുരാവസ്തു ഗവേഷകരുടെ നിഗമനം. ഏറെക്കാലമായി അദ്ദേഹത്തിന്റെ ശവകുടീരം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പുരാവസ്തു ഗവേഷകര്‍.

English summary
Archaeologists believe they have discovered the tomb of Saint Philip, one of the 12 Apostles of Jesus Christ, in western Turkey, Anatolia news agency said Wednesday quoting the team leader.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X