Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിരഞ്ജീവിയുടെ മരുമകന്‍ അറസ്റ്റില്‍

Sirish Bharadwaj
ഹൈദരബാദ്: നാലുമാസം നീണ്ട സ്ത്രീധനപീഡന കേസില്‍ തെലുങ്ക് സൂപ്പര്‍താരവും രാഷ്ട്രീയക്കാരനുമായ ചിരഞ്ജീവിയുടെ മരുമകന്‍ ശിരിഷ് ഭരദ്വാജിനെ പൊലീസ് അറസ്റ്റു ചെയ്തു.

2007ലായിരുന്നു കുടുംബത്തിന്റെ എതിര്‍പ്പുകളെ മറി കടന്ന് ചിരഞ്ജീവിയുടെ ഇളയമകള്‍ ശ്രിയയും ശിരിഷും വിവാഹിതരായത്. ചിരഞ്ജീവിയുടെ എതിര്‍പ്പുകളെ മറികടന്നുള്ള ശ്രിയയുടെ പ്രണയവിവാഹം ആന്ധ്രയില്‍ വന്‍വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ദമ്പതികള്‍ക്ക് രണ്ടുവയസ്സായ മകളുണ്ട്.

ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതിനെ ഭര്‍ത്താവുമായി പിണങ്ങിയ ശ്രിയ വീട്ടില്‍ മടങ്ങിയെത്തുകയുമായിരുന്നു. സ്ത്രീധനമാവശ്യപ്പെട്ട് ശിരിഷും മാതാവും ശാരീരികമായും മാനസികവുമായും പീഡിപ്പിക്കുകയാണെന്ന് കാണിച്ച് താരപുത്രി മാര്‍ച്ച് 15ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു പ്രാദേശിക കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്ന് ശിരിഷിനെ പൊലീസ് അറസ്റ്റു ചെയ്യുകയും അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ആഗസ്റ്റ് 8 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+