ആപ്പിളിന് യുഎസ് സര്‍ക്കാരിനേക്കാള്‍ പണമുണ്ട്

അതേസമയം സര്‍ക്കാറിന്റെ കടപരിധി ഉയര്‍ത്തുന്ന കാര്യത്തെ സംബന്ധിച്ച് റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കം തുടരുകയാണ്. ആഗസ്ത് 2ന് ഇതു സംബന്ധിച്ച അന്തിമ തീരുമാനം സെനറ്റ് കൈക്കൊള്ളുമെന്നാണ് സൂചന.
നിലവിലെ കടപരിധി 1430000 കോടി രൂപയാണ്. ഇത് ഉയര്‍ത്തണമോ എന്ന കാര്യത്തില്‍ റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ തമ്മില്‍ സമവായത്തിലെത്താത്തതിനാല്‍ ആഗസ്ത് 2ന് എങ്ങനെ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ബ്ലാക്ക്‌ബെറിയെ പിന്‍തള്ളി വിപണി കീഴടക്കുകയായിരുന്നു. വിപണി മൂലധനത്തിന്റെ കാര്യത്തില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ കമ്പനിയാണ് ആപ്പിള്‍. അമേരിക്കന്‍ എണ്ണകമ്പനിയായ എക്‌സോണ്‍ മൊബില്‍ ആണ് ഒന്നാംസ്ഥാനത്ത്.












Click it and Unblock the Notifications