വിപണി ഫ്ളാറ്റ്, ഐ.സി.ഐ.സി.ഐ നേട്ടമുണ്ടാക്കി
മുംബൈ: നിരക്കുവര്‍ധനവുമൂലമുണ്ടായ പ്രതിസന്ധികളെ ഇന്ത്യന്‍ ഓഹരി വിപണി മറികടന്നെങ്കിലും അമേരിക്കന്‍ കടപരിധി സംബന്ധിച്ച നിര്‍ണായക വിവരം പുറത്തുവരാനുള്ളതിനാല്‍ നിക്ഷേപകര്‍ വെള്ളിയാഴ്ച വിപണിയില്‍ നിന്നു മാറിനിന്നു. മികച്ച ഒന്നാം പാദഫലം പുറത്തുവന്നതിനെ തുടര്‍ന്ന് ഐ.സി.ഐ.സി.ഐ ഓഹരികളുടെ മൂല്യത്തില്‍ രണ്ടു ശതമാനത്തോളം വര്‍ധനവുണ്ടായി.
തുടക്കത്തില്‍ സെന്‍സെക്‌സ് 18338വരെയും നിഫ്റ്റി 5608 വരെയും ഉയര്‍ന്നിരുന്നെങ്കിലും ക്ലോസ് ചെയ്തത് നേരിയ നഷ്ടത്തിലാണ്. മുംബൈ ഓഹരിസൂചിക 12.32 പോയിന്റ് താഴ്ന്ന് 18197.20ലും ദേശീയ സൂചിക 5.75 കുറഞ്ഞ് 5482ലും വില്‍പ്പന അവസാനിപ്പിച്ചു.
യുനൈറ്റഡ് ബ്രിവറീസ് ലിമിറ്റഡ്, ഐഡിയ സെല്ലുലാര്‍, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, ആക്‌സിസ് ബാങ്ക്, മാരികോ കമ്പനികള്‍ വെള്ളിയാഴ്ച നേട്ടമുണ്ടാക്കിയപ്പോള്‍ അഡാനി എന്റര്‍പ്രൈസസ്, അഡാനി പവര്‍, മുണ്ട്ര പോര്‍ട്ട്, ജെ.എസ്.ഡബ്ല്യു എനര്‍ജി, യൂനിടെക് കമ്പനികള്‍ക്ക് തിരിച്ചടിയേറ്റു.












Click it and Unblock the Notifications