ഒ.എന്‍.ജി.സിയുടെ ലാഭം വര്‍ധിച്ചു

റിഫൈനറികള്‍ക്കായി വന്‍തോതില്‍ സബ്‌സിഡികള്‍ നല്‍കിയിട്ടും മികച്ച പ്രകടനം നടത്താന്‍ സാധിച്ചത് ശ്രദ്ധേയമായി. അന്താരാഷ്ട്രവിപണിയിലെ വിലവര്‍ധനവ് ജനങ്ങളിലെത്താതിരിക്കാന്‍ കഴിഞ്ഞ വര്‍ഷം നല്‍കിയതിന്റെ ഇരട്ടിയോളം സബ്‌സിഡിയാണ് ഒ.എന്‍.ജി.സി ഇത്തവണ നല്‍കിയത്. കഴിഞ്ഞ പാദത്തിലെ 13710 കോടിക്കു പകരം 16268 കോടിയായിരുന്നു സബ്‌സിഡി.
ഡീസിലിനും മണ്ണെണ്ണയ്ക്കും വിലവര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണ് കമ്പനിയെ ലാഭം കുറയാതിരിക്കാന്‍ സഹായിച്ചത്. റിഫൈനറികള്‍ക്കു നല്‍കുന്ന സബ്‌സിഡിയില്‍ ഒരു ഭാഗം സര്‍ക്കാര്‍ നല്‍കുന്നത് തുടര്‍ന്നാല്‍ എണ്ണവില പിടിച്ചുനിര്‍ത്താനും കമ്പനിയെ ലാഭത്തില്‍ മുന്നോട്ടുനയിക്കാനും സാധിക്കും-കമ്പനിയുടെ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ എ കെ ഹസാരിക പറഞ്ഞു.












Click it and Unblock the Notifications