കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒ.എന്‍.ജി.സിയുടെ ലാഭം വര്‍ധിച്ചു

Google Oneindia Malayalam News

ongc
മുംബൈ: ഒന്നാം പാദത്തില്‍ ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍(ഒ.എന്‍.ജി.സി) ലാഭത്തില്‍ 11.9 ശതമാനം വര്‍ധനവ് നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലത്ത് കമ്പനിയുടെ ലാഭം 3661 കോടി രൂപയായിരുന്നത് ഈ വര്‍ഷം 4095 കോടിയായി വര്‍ധിച്ചു.

റിഫൈനറികള്‍ക്കായി വന്‍തോതില്‍ സബ്‌സിഡികള്‍ നല്‍കിയിട്ടും മികച്ച പ്രകടനം നടത്താന്‍ സാധിച്ചത് ശ്രദ്ധേയമായി. അന്താരാഷ്ട്രവിപണിയിലെ വിലവര്‍ധനവ് ജനങ്ങളിലെത്താതിരിക്കാന്‍ കഴിഞ്ഞ വര്‍ഷം നല്‍കിയതിന്റെ ഇരട്ടിയോളം സബ്‌സിഡിയാണ് ഒ.എന്‍.ജി.സി ഇത്തവണ നല്‍കിയത്. കഴിഞ്ഞ പാദത്തിലെ 13710 കോടിക്കു പകരം 16268 കോടിയായിരുന്നു സബ്‌സിഡി.

ഡീസിലിനും മണ്ണെണ്ണയ്ക്കും വിലവര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണ് കമ്പനിയെ ലാഭം കുറയാതിരിക്കാന്‍ സഹായിച്ചത്. റിഫൈനറികള്‍ക്കു നല്‍കുന്ന സബ്‌സിഡിയില്‍ ഒരു ഭാഗം സര്‍ക്കാര്‍ നല്‍കുന്നത് തുടര്‍ന്നാല്‍ എണ്ണവില പിടിച്ചുനിര്‍ത്താനും കമ്പനിയെ ലാഭത്തില്‍ മുന്നോട്ടുനയിക്കാനും സാധിക്കും-കമ്പനിയുടെ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ എ കെ ഹസാരിക പറഞ്ഞു.

English summary
Oil and Natural Gas Corporation (ONGC), India's biggest energy explorer has reported a 11.9% rise, year-on-year (y-oy) in its first quarter net profits. The net profits of the company rose from Rs 3,661 crore a year ago to Rs 4,095 crore, this fiscal year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X