ലോക്‍പാല്‍: ഹസാരെ നിരാഹാരത്തിന്

പല്ലില്ലാത്ത നിയമമാണു സര്‍ക്കാര്‍ കൊണ്ടുവന്നതെന്നു ഹസാരെ പക്ഷത്തെ അരവിന്ദ് കെജ്രിവാളും ജനത്തിനുമേലുള്ള ക്രൂരതമാശയെന്ന് അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണും ആരോപിച്ചു.
16നുമുമ്പ് സമഗ്ര ലോക്പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ നിരാഹാരസമരം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു.
തങ്ങളുടെ മുഴുവന്‍ ആവശ്യങ്ങളും സര്‍ക്കാര്‍ തള്ളിയ സാഹചര്യത്തില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോക്പാലിനെ തെരഞ്ഞെടുക്കേണ്ട പകുതിയിലേറെപ്പേര്‍ ജുഡീഷ്യറിയില്‍നിന്നും മറ്റുളളവര്‍ സാമൂഹികമേഖലയില്‍നിന്നുമാകണമെന്നും സമിതിയില്‍ രാഷ്ട്രീയ അതിപ്രസരം കുറയ്ക്കണമെന്നും ഹസാരെ പക്ഷം ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications