Get Updates
Get notified of breaking news, exclusive insights, and must-see stories!

200 രൂപ മോഷ്ടിച്ചതിന് 1 വര്‍ഷം തടവ്

ദില്ലി: ഷംസുദ്ദീന്‍ ഫക്രൂദ്ദീന്‍ എന്ന 19കാരന് കഴിഞ്ഞ ഒരു വര്‍ഷം തന്റെ ജീവിതത്തില്‍ എന്താണു സംഭവിച്ചതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. 12 മാസങ്ങള്‍ക്കു മുന്‍പ് 200 രൂപ മോഷ്ടിച്ചെന്നാരോപിച്ചാണ് ഷംസുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്ത് തീഹാര്‍ ജയിലിലടച്ചത്. എന്നാല്‍ തന്റെ പോക്കറ്റില്‍ നിന്നു കണ്ടെടുത്ത 200 രൂപയും എടിഎം കാര്‍ഡും തന്റെ തന്നെയാണെന്ന് ഷംസുദ്ദീന്‍ പറഞ്ഞെങ്കിലും പോലീസ് കേട്ടില്ല.

പിന്നീട് ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ചെയ്ത തെറ്റ് അതിഗുരുതരമായതിനാല്‍ ജാമ്യം നല്‍കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. അടുത്ത തവണ ജാമ്യത്തിനപേക്ഷിച്ചപ്പോള്‍ ജാമ്യം വേണമെങ്കില്‍ 10000 രൂപയും ആള്‍ ജാമ്യവും വേണമെന്ന് കോടതി ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനു കഴിയാത്തതിനാല്‍ ജാമ്യം വേണ്ടെന്നു വച്ചു.

200 രൂപ മോഷ്ടിച്ച കുറ്റത്തിന് നല്‍കാവുന്ന പരമാവധി ശിക്ഷ 3 മാസം തടവാണെന്നിരിക്കെ കുറ്റം തെളിയിക്കപ്പെടാതെയാണ് ഷംസുദ്ദീന്‍ ഒരു വര്‍ഷം തടവ് അനുഭവിച്ചത്. ഒടുവില്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ഷംസുദ്ദീനെ ഒരു വര്‍ഷം കഴിഞ്ഞ് ജയിലില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു. എന്നാല്‍ തടവു കാലാവധിയായ 3 മാസത്തിനു പകരം 1 വര്‍ഷമാണ് ഷംസുദ്ദീന്‍ ജയിലില്‍ കഴിഞ്ഞത് . എന്നാല്‍ ഷംസുദ്ദീനെ പോലെ 18-22 നും ഇടയ്ക്ക് പ്രായമുള്ള നിരവധി കുട്ടികള്‍ വിചാരണ തടവുകാരായി വര്‍ഷങ്ങളോളം ജയിലില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+