വിദ്യാര്‍ഥിയെ ഇരുമ്പു ദണ്ഡുകൊണ്ടടിച്ചു
ഗുണ്ടൂര്‍: മുറി വൃത്തിയാക്കിയില്ലെന്നാരോപിച്ച് ഹോസ്റ്റലിലെ കാവല്‍ക്കാരന്‍ കുട്ടിയെ ഇരുമ്പു ദണ്ഡുകൊണ്ടടിച്ചെന്ന് പരാതി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം.
ഹോസ്റ്റലിന്റെ കാവല്‍ക്കാരനായ ശ്രീരാമുലു ബുര സുധാകര്‍ എന്ന കുട്ടിയോട് തന്റെ മുറി വൃത്തിയാക്കാന്‍ പറഞ്ഞു. എന്നാല്‍ ഇതിനു വിസമ്മതിച്ച കുട്ടിയെ ഇയാള്‍ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നത്രേ. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ചു നടത്തി. ഹോസ്റ്റല്‍ കാവല്‍ക്കാരനെതിരേയും വാര്‍ഡനെതിരേയും പരാതി നല്‍കിയിട്ടുണ്ട്. വാര്‍ഡന്‍ ഹോസ്റ്റലിന്റെ കാര്യങ്ങള്‍ അന്വേഷിക്കാതെ എല്ലാ ചുമതലയും കാവല്‍ക്കാരനെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ ആരോപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications