പ്രണബ് അധ്യാപകന്റെ റോളില്‍

അസംബ്ലിയിലെ നടപടിക്രമങ്ങള്‍, എംഎല്‍എമാരുടെ കടമകള്‍, കര്‍ത്തവ്യങ്ങള്‍ എന്നിവ പ്രണബ് പഠിപ്പിച്ചു കൊടുക്കും. ശനിയാഴ്ചയാണു ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നതെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
ഇത്തരം ക്ലാസുകള്‍ നേരത്തെയും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കൊല്ലത്തെ ക്ലാസിനു മറ്റൊരു പ്രത്യേകതയുണ്ട്. പുതിയ സര്‍ക്കാരിലെ കൂട്ടുകക്ഷിയാണ് കോണ്‍ഗ്രസെന്ന് അദ്ദേഹം പറഞ്ഞു.
ബംഗാള്‍ നിയമസഭയിലെ 42 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 27 പേരും പുതുമുഖങ്ങളാണ്. 1960കളില്‍ കൊല്‍ക്കത്തയില്‍ പൊളിറ്റിക്കല്‍ സയന്‍സ് പ്രഫസര്‍ ആയി ജോലി നോക്കുന്ന സമയത്താണു പ്രണബ് രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നത്.












Click it and Unblock the Notifications