കുഞ്ഞനന്തന്റെ വീട്ടില്‍ നിന്നും വിഎസ് ഉണ്ണരുതെന്ന്

കണ്ണൂര്‍ ജില്ലയിലെ വിവിധ പരിപാടികള്‍ക്കായി എത്തുന്ന വി.എസ് കുഞ്ഞനന്തന്‍നായരുടെ വീടു സന്ദര്‍ശിക്കുന്നതു തടയണമെന്ന് പ്രാദേശിക നേതൃത്വമാണ് സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഇതുപ്രകാരം പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റാണ് കുഞ്ഞനന്തന്‍നായരുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിയ്ക്കരുതെന്ന് വിഎസിന് നിര്‍ദ്ദേശം നല്‍കിയത്.
സിപിഎമ്മിനു പുറത്തായെങ്കിലും കുഞ്ഞനന്തന്‍നായര്‍ വി.എസിന്റെ ദീര്‍ഘകാല സുഹൃത്താണ്. കണ്ണൂരില്‍ വരുമ്പോള്‍ വിഎസ് വീട്ടില്‍ വരുമെന്നുള്ള വിശ്വാസത്തില്‍ കുഞ്ഞനന്തന്‍നായരുടെ വീട് പെയിന്റ് ചെയ്ത് മോടിപിടിപ്പിച്ചിട്ടുണ്ട്.
വിഎസിനും ഒപ്പമുള്ളവര്ക്കുമുള്പ്പെടെ ഇരുപത്തഞ്ചോളം പേര്‍ക്കു സദ്യ നല്‍കാനായിരുന്നു ഒരുക്കം. ഉച്ചയൂണിനു വിലക്കുണ്ടെങ്കിലും വീട്ടില്‍ വിശ്രമിക്കുന്ന സുഹൃത്തിനെ വി.എസ് സന്ദര്‍ശിച്ചേക്കുമെന്നും സൂചനയുണ്ട്.
വി.എസിന്റെ യാത്രാപരിപാടി ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്തപ്പോഴാണു കുഞ്ഞനന്തന്‍നായരുടെ വീട്ടിലെ ഉച്ചയൂണും വിഷയമായത്. ഇതു തടയണമെന്നാവശ്യപ്പെട്ടുള്ള പ്രാദേശികനേതൃത്വത്തിന്റെ കത്തു പരിഗണിച്ച യോഗം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും അഭിപ്രായമാരാഞ്ഞശേഷമാണു തീരുമാനത്തിലെത്തിയത്.
കുഞ്ഞനന്തന്‍നായരുടെ വീട്ടില്‍ വി.എസ് ഉച്ചയൂണു കഴിക്കുന്നതു വിഭാഗീയതയ്ക്കുള്ള സൂചനയാകുമെന്നാണു ജില്ലാനേതൃത്വത്തിന്റെ വിലയിരുത്തല്‍.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും












Click it and Unblock the Notifications