ലാലിന്റെ പദവി തെറിപ്പിക്കാന്‍ ഉത്തരേന്ത്യന്‍ലോബി?

സ്വാകാര്യ ജീവിതത്തിലെയും മറ്റും ചിലകാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അവര്‍ ലാലിന് യോഗ്യതയില്ലെന്ന് പറഞ്ഞത്. എന്നാല്‍ പ്രതിരോധമന്ത്രി എകെ ആന്റണി ഇത് ചെവിക്കൊണ്ടില്ല. ലാലിന് കേണല്‍ പദവി ലഭിയ്ക്കുകയും ചെയ്തു.
ലാലിന്റെ വീട്ടില്‍ റെയ്ഡ് നടക്കുകയും അദ്ദേഹത്തിന് വരവില്‍ക്കവിഞ്ഞ സ്വത്തുണ്ടെന്ന് വാര്‍ത്തകല്‍ വരുകയും ചെയ്തതോടെ ഈ ഉത്തരേന്ത്യന്‍ ലോബി വീണ്ടും സജീവമായി രംഗത്തെത്തിയിരിക്കുകയാണ്. ലാലിന്റെ പദവി തെറിപ്പിക്കുകയെന്നതാണത്രേ ഇത്തവണ ഇവരുടെ ലക്ഷ്യം.
സ്വത്ത് സംബന്ധിച്ച് ആരോപണ വിധേയനായ ആളെ ലഫ്റ്റനന്റ് കേണല്‍ പദവിയില്‍ തുടരാന്‍ അനുവദിക്കരുതെന്നാണ് ഇവരുടെ ആവശ്യം. ആന്റണിയ്ക്ക് മേല്‍ ഇക്കാര്യത്തില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും കേള്‍ക്കുന്നു.
ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ താരങ്ങള്‍ക്കെതിരെ കടുത്ത നടപടിപാടില്ലെന്ന് ആവശ്യപ്പെടാന്‍ ഒരു പ്രമുഖ സംവിധായകന്‍ എകെ ആന്റണിയെ ചെന്നുകണ്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും താരങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നുമാണ് ആന്റണി പറഞ്ഞിരിക്കുന്നതെന്നാണ് സൂചന.
നേരത്തേ ചിലപരാതികളുടെ അടിസ്ഥാനത്തില്‍ ആന്റണിയാണ് ആദായനികുതി റെയ്ഡിന് നിര്‍ദ്ദേശിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ ഓഗസ്റ്റ് ആദ്യവാരത്തില്‍ താരങ്ങളുടെ വസതികളില്‍ വീണ്ടും റെയ്ഡുണ്ടായേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications