കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികസനത്തിന് എഡിബി വായ്പ അനിവാര്യം: ചാണ്ടി

  • By Lakshmi
Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: സംസ്ഥാന വികനത്തിന് ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ ധനസഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ദേശീയ ജലപാത വികസനം, കുടിവെള്ള വിതരണം, ഉള്‍നാടന്‍ ജലഗതാഗതം തുടങ്ങിയ പദ്ധതികള്‍ക്കാണു പ്രധാനമായും എഡിബി സഹായം വേണ്ടത്. ടൂറിസവുമായി ബന്ധപ്പെടുത്തി ഈ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് എഡിബി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിയമം പാസാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികള്‍ നടപ്പാക്കാന്‍ കാലാതാമസം നേരിടുന്നതിനാല്‍ തിരിച്ചടവിനുള്ള തിരിച്ചടവ് ഏര്‍പ്പെടുത്തിയിട്ടുള്ള സര്‍വ്വീസ് ചാര്‍ജില്‍ ഇളവ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തെ മാലിന്യമുക്തമാക്കുകയെന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. വൈദ്യുതിരംഗത്ത് കേരളം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഗ്യാസ് ടെര്‍മിനല്‍ പ്രോജക്ടുകളെ കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു.

English summary
CM Oommen Chandy said that state needed financial aid from ADB for development in key areas,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X