കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിധിമൂല്യം നിര്‍ണയിക്കാന്‍ സമിതിയായി

  • By Ajith Babu
Google Oneindia Malayalam News

Sree Padmanabhaswamy Temple
തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ നിന്ന് കണ്ടെത്തിയ അപൂര്‍വസ്വത്തുക്കളുടെ മൂല്യം നിര്‍ണയിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചു.

നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റിയൂട്ട് വൈസ് ചാന്‍സലര്‍ ഡോ. സി.വി. ആനന്ദബോസ്, ഇന്‍സ്റ്റിറ്റിയൂട്ടിലെ പുരാവസ്തു സംരക്ഷണവകുപ്പ് തലവന്‍ പ്രൊഫ. എം.വി. നായര്‍, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.കെ. ഹരികുമാര്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യയുടെ പ്രതിനിധി നമ്പി രാജന്‍, റിസര്‍വ് ബാങ്കിന്റെ പ്രതിനിധി വികാസ് ശര്‍മ്മ എന്നിവരാണ് അംഗങ്ങള്‍.

ദേശീയ മ്യൂസിയം ഡയറക്ടര്‍ ജനറല്‍ സി.വി. ആനന്ദബോസിനെ സമിതിയുടെ അധ്യക്ഷനായി നേരത്തെ നിയമിച്ചിരുന്നു. മറ്റുള്ള അംഗങ്ങളെയാണ് തീരുമാനിച്ചത്. സമിതി ഓഗസ്റ്റ് ഒന്നിന് ആദ്യയോഗം ചേരും.

English summary
Stocktaking of treasures at the Sri Padmanabha Swamy temple in Thiruvananthapuram is expected to resume in August, according to the erstwhile Travancore royal family,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X