കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് കുഞ്ഞനന്തനെ കണ്ടു; ഊണു കഴിച്ചില്ല

  • By Lakshmi
Google Oneindia Malayalam News

VS Achuthanadan
കണ്ണൂര്‍: പാര്‍ട്ടി പരിപാടികള്‍ക്കായി ജില്ലയിലെത്തിയ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ബര്‍ലിന്‍ കുഞ്ഞനന്തനെ കാണാനെത്തി.

പാര്‍ട്ടി വിലക്കുള്ളതിനാല്‍ അനന്തന്റെ വീട്ടില്‍ താന്‍ ഊണുകഴിയ്ക്കാന്‍ നില്‍ക്കുന്നില്ലെന്ന് വിഎസ് പറഞ്ഞു. വിഎസിന്റെ സന്ദര്‍ശനം തനിക്ക് ആവേശമേകുന്നുവെന്ന് കുഞ്ഞനന്തന്‍നായര്‍ പറഞ്ഞു.

നേരത്തേ ബര്‍ലിന്റെ വീട്ടില്‍നിന്ന് ഊണുകഴിയ്ക്കരുതെന്ന് വിഎസിന് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സന്ദര്‍ശനത്തിന് വിലക്കുണ്ടായിരുന്നില്ല.

കുഞ്ഞനന്തനും വിഎസും നല്ല സുഹൃത്തുക്കളാണ്, കണ്ണൂരില്‍ വരുമ്പോഴെല്ലാം വിഎസ് കൂട്ടുകാരനെ കാണാനെത്താറുണ്ട്. എന്നാല്‍ കുഞ്ഞനന്തനെ പാര്‍ട്ടി പുറത്താക്കിയതിനാല്‍ വിഎസ് അവിടെച്ചെന്ന് വിരുന്നുണ്ണുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കുമെന്ന ആരോപണത്തെത്തുടര്‍ന്നാണ് പാര്‍ട്ടി വിഎസിനോട് ഊണുകഴിയ്ക്കരുതെന്ന് പറഞ്ഞത്.

വിഎസ് വരുന്നത് പ്രമാണിച്ച് കുഞ്ഞനന്തന്റെ വീട് പെയിന്റടിച്ച് മോടിപിടിപ്പിച്ചിരുന്നു, സദ്യവട്ടങ്ങളൊരുക്കാനും ഇവിടെ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി വിലക്കുവന്നതോടെ കുഞ്ഞനന്തന്‍ ആ പദ്ധതി ഉപേക്ഷിച്ചിരുന്നു.

English summary
Opposition leader VS Achuthanandan visited friend Berlin Kunjanandan Nair's house at Kannor. But VS avoid food from there because of the party restriction,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X