കൊളംബിയയില്‍ വിമാനം തകര്‍ന്ന് അഞ്ചു മരണം
ബൊഗോട്ട: കൊളംബിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് അഞ്ചു പോലിസുകാര്‍ കൊല്ലപ്പെട്ടു. ആറോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ആന്റിയോക്വിയയിലാണ് സംഭവം.
മയക്കുമരുന്നു വിരുദ്ധസേനയിലെ അംഗങ്ങളാണ് മരിച്ചവരെല്ലാം. ലോസ് ഗാല്‍ഗോസ് വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന് അഞ്ചുമിനിറ്റിനുള്ളില്‍ തന്നെ വിമാനം തകര്‍ന്നു വീണു. മരിച്ചവരില്‍ ക്യാപ്റ്റനും ലഫ്റ്റ്‌നന്റും ഉള്‍പ്പെടും.
പരിക്കേറ്റവരെ മെഡല്ലിനിലുള്ള പോലിസ് ക്ലിനിക്കിലേക്ക് കൊണ്ടു പോയി.അപകടത്തിനു പിന്നില്‍ അട്ടിമറിയുണ്ടോയെന്ന് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റവല്യൂഷണറി ആംഡ് ഫോഴ്‌സ് ഓഫ് കൊളംബിയ(എഫ്.ആ.ആര്‍.സി) എന്ന വിമത വിഭാഗം ഏറെ ശക്തമായ മേഖലയിലാണ് അപകടമുണ്ടായിരിക്കുന്നത്.












Click it and Unblock the Notifications