അഫ്ഗാനില്‍ സ്‌ഫോടനം, 18 മരണം
കാബൂള്‍: ബോംബ്് സ്‌ഫോടനത്തില്‍ മിനിബസ്സ് തകര്‍ന്ന് 18 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. റോഡരികിലുണ്ടായ സ്‌ഫോടകവസ്തുവിനു മുകളിലൂടെ ബസ് കയറിയാണ് അപകടമുണ്ടായത്. അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ നിന്നും 555 കിലോമീറ്റര്‍ അകലെയുള്ള നഹ്‌രി ജില്ലയിലാണ് സംഭവം. ഗ്രാമത്തില്‍ നിന്നും നഹ്‌രി സരാജ് ബസാറിലേക്കു വരികയായിരുന്ന മിനിബസ് രാവിലെ എട്ടുമണിയോടെയാണ് അപകടത്തില്‍ പെട്ടത്.
ഹെല്‍മന്ദ് പ്രവിശ്യയില്‍ ഉള്‍പ്പെട്ട ഈ മേഖലയില്‍ താലിബാന് വ്യക്തമായ മേധാവിത്വമുണ്ട്. നാറ്റോ സേനയ്ക്കുനേരെ റോഡ് ബോംബുകള്‍ ഉപയോഗിക്കുന്നത് താലിബാന്‍ പതിവാക്കിയിരിക്കുകയാണ്. പലപ്പോഴും ഈ ആക്രമണത്തില്‍ സിവിലിയന്മാരാണ് കൊല്ലപ്പെടുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. 2011ല്‍ ഇതുവരെ 1462 സിവിലിയന്‍മാരാണ് വിവിധ ആക്രമണങ്ങളില്‍ മരിച്ചത്.












Click it and Unblock the Notifications