നെറ്റിയില്‍ തറഞ്ഞുകയറിയ വാള്‍ നീക്കം ചെയ്തു
ബെയ്ജിങ്: പതിനഞ്ചുകാരന്റെ നെറ്റിയില്‍ തറഞ്ഞു കയറിയ വാള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.ഴാങ് ബിന്‍ എന്ന പതിനഞ്ചുകാരന്‍ കൂട്ടുകാര്‍ക്കൊപ്പം കളിയ്ക്കവേയാണ് അബദ്ധത്തില്‍ വാള്‍ നെറ്റിയില്‍ തറഞ്ഞു കയറിയത്.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇത്തരമൊരു അപകടം പിടിച്ച ശസ്ത്രക്രിയയ്ക്ക് വേണ്ടത്ര വൈദഗ്ധ്യമുള്ള ഡോക്ടര്‍മാരാരും അവിടില്ലായിരുന്നു. പിന്നീട് 4 മണിക്കൂര്‍ യാത്ര ചെയ്ത് മറ്റൊരു ആശുപത്രിയിലെത്തിച്ചു. വളരെ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷമാണ് വാള്‍ നീക്കം ചെയ്യാന്‍ സാധിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
വാള്‍ പ്രധാന ഞരമ്പുകളിലൊന്നും തറഞ്ഞു കയറാത്തത് ഭാഗ്യമായെന്നും അല്ലെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.












Click it and Unblock the Notifications