ഫേസ്‍ബുക്കില്‍ കയറണമെങ്കില്‍ 18 തികയണം?

Facebook
സിഡ്ണി: ഇപ്പോള്‍ കുഞ്ഞു പിറന്നാല്‍ ഉടനടി അവന് ഫേസ്‍ബുക്കില്‍ അക്കൗണ്ട് ഉണ്ടാക്കി കൊടുത്തിരിക്കും മാതാപിതാക്കള്‍. സെലബ്രിറ്റികള്‍ മാത്രമല്ല സാധാരണ രക്ഷിതാക്കളും ഇപ്പോള്‍ കുട്ടിയ്ക്കു പേരിടുന്നതിനേക്കാള്‍ ശ്രദ്ധ കൊടുക്കുന്നത് ഫേസ്‍‍ബുക്കില്‍ അക്കൗണ്ട് ഉണ്ടാക്കുന്നതിനാണ്.

എന്നാല്‍ ആസ്ത്രേലിയന്‍ സര്‍ക്കാര്‍ ഫേസ്‍ബുക്കില്‍ ചേരുന്നതിന് പ്രായപരിധി ഏര്‍പ്പെടുത്താന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഫേസ്‍ബുക്കില്‍ ചേരുന്നതിന് മിനിമം 18 വയസ്സാകണമെന്നാണ് സര്‍ക്കാരിന്‍റെ തീരുമാനം. എന്നാല്‍ ഇതു നടപ്പിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടിനെ കുറിച്ചു സര്‍ക്കാരിനു നന്നായറിയാം. അതുകൊണ്ടു തന്നെ ഇനി മുതല്‍ 18 വയസ്സില്‍ താഴെയുള്ളവരുടെ ഫേസ്‍ബുക്ക് പേജ് രക്ഷിതാക്കള്‍ക്കും കയറാന്‍ കഴിയുന്ന രീതിയിലാക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. ഇതിനു പുറമേ ഫേസ്‍ബുക്കില് ‍ മെന്പറാകുന്ന സമയത്ത് രക്ഷിതാക്കള്‍ വയസ്സു സാക്ഷ്യപ്പെടുത്തിയിരിക്കണമെന്ന നിയമം കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+