ഖനി സ്‌ഫോടനം, ഉക്രെയ്‌നില്‍ 16 മരണം
മോസ്‌കോ: കിഴക്കന്‍ ഉക്രെയ്‌നിലെ ഒരു ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ മരിച്ചു. പത്തോളം പേരെ കാണാതായിട്ടുണ്ട്. ഉക്രെയ്‌നിലെ ഏറ്റവും വലിയ ഇരുമ്പുരുക്കുനിര്‍മാതാക്കളായ മെറ്റിന്‍വെസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സുഖോദിസ്‌ക-വോസ്‌തോച്‌ന്യ ഖനിയിലാണ് പൊട്ടിത്തെറിയുണ്ടായത്.
ലുഹാന്‍സ്‌ക് മേഖലയിലുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
ഏകദേശം 915 മീറ്റര്‍ താഴെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. മുന്‍ സോവിയറ്റ് യൂനിയന്‍ റിപബ്ലിക്കായ ഉക്രെയ്‌നിലെ മൈനുകളില്‍ സ്‌ഫോടനം പതിവാണ്.
2007 മുതലുള്ള കണക്കു നോക്കുകയാണെങ്കില്‍ മാത്രം നൂറിലേറെ പേര്‍ മരിച്ചിട്ടുണ്ട്. കാലഹരണപ്പെട്ട ഉപകരണങ്ങളും കുറഞ്ഞ സുരക്ഷാസംവിധാനങ്ങളുമാണ് ഇതിനു കാരണം.












Click it and Unblock the Notifications