വെടിവെപ്പ്: പാകിസ്താനില്‍ 11 മരണം
ഇസ്‌ലാമാബാദ്: പാകിസ്താനിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ക്വറ്റയിലുണ്ടായ വെടിവെപ്പില്‍ ഒരു സ്ത്രീയടക്കം 11 പേര്‍ മരിച്ചു. വെടിവെച്ചവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
ഇതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇവിടെ കൊല്ലപ്പെടുന്നവരുടെ എണ്ണം 18 ആയി. ബലൂചിസ്ഥാന്‍ തലസ്ഥാനമായ ക്വറ്റയില്‍ സുന്നി-ഷിയാ സംഘടനം പതിവാണ്. കഴിഞ്ഞ ദിവസം ഇറാനിലെ തീര്‍ഥാടനകേന്ദ്രങ്ങളിലേക്ക് യാത്രതിരിക്കുകയായിരുന്ന സംഘത്തിലെ ഏഴുപേരെ വെടിവച്ചുകൊന്നിരുന്നു. അതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത ലശ്കര്‍ ഇ ജാന്‍ഗ്‌വി സുന്നി പണ്ഡിതന്‍ മൗലവി കരീമിന്റെ കൊലപാതകത്തിനുള്ള പകരം വീട്ടലാണിതെന്ന് പ്രഖ്യാപിച്ചിരുന്നു.
പാകിസ്താനിലെ ഭൂരിപക്ഷം മുസ്‌ലിംകളം സുന്നി വിഭാഗത്തില്‍ പെട്ടവരാണ്. ഷിയാ വിഭാഗത്തില്‍പെട്ടവര്‍ 15 ശതമാനം മാത്രം വരുന്ന ന്യൂനപക്ഷമാണ്. വെള്ളിയാഴ്ചയുണ്ടായ മറ്റൊരാക്രമണത്തില്‍ ബലൂചിസ്താന്‍ മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ബന്ധു കൊല്ലപ്പെട്ടിരുന്നു. ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലുണ്ടായ ഈ ബോംബ് സ്‌ഫോടനത്തില്‍ 30 ലേറെ പേര്‍ക്കാണ് പരിക്കേറ്റത്.












Click it and Unblock the Notifications