Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി

മുംബൈ: സ്റ്റാര്‍ പ്ലസിലെ 'തേരെ മേരെ സപ്‌നെ' എന്ന സീരിയലിലൂടെ പ്രസിദ്ധയായ നടി എക്ത തിവാരി (28)യെ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു പരാതി.

ഗംഗാ കോംപ്ലക്‌സിലുള്ള ഫിറോസ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന സജിത് തിവാരി (26)യാണ് അപമാനിക്കാന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. എക്ത അഭിനയിച്ചു കൊണ്ടിരുന്ന സീരിയലിന്റെ നിര്‍മ്മാതാക്കളാണ് സജിത്തിനെ ഡ്രൈവറായി നിയമിച്ചത്. വീട്ടില്‍ നിന്ന് രാവിലെ ഏഴു മണിയ്ക്ക് എക്തയെ ഷൂട്ടിങ് സ്ഥലത്തേയ്ക്ക് കൊണ്ടു പോകുന്നതും തിരികെ 10 മണിയോടെ കൊണ്ടുവന്നാക്കുന്നതുമായിരുന്നു സജിത്തിന്റെ ജോലി. എന്നാല്‍ തന്നോട് വല്ലാതെ അടുപ്പം സ്ഥാപിക്കാന്‍ സജിത് ശ്രമിക്കുന്നതായി എക്തയ്ക്ക് തോന്നിയിരുന്നു. പിന്നീട് ഇയാള്‍ അശ്ലീല മെസ്സേജുകള്‍ അയക്കാന്‍ തുടങ്ങിയതോടെ സംശയം ബലപ്പെട്ടു.

വ്യാഴാഴ്ച വൈകിട്ട് 3.30 ഓടെ എക്തയുടെ സൂര്യദര്‍ശന്‍ അപ്പാര്‍ട്ട്‌മെന്റിലെത്തിയ ഇയാള്‍ പുറത്തു നിന്ന് എക്തയെ ചീത്തവിളിയ്ക്കാന്‍ തുടങ്ങി. ഈ സമയം എക്ത ചേതന്‍ ശര്‍മ്മ എന്ന സൂഹൃത്തുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു. പുറത്തു നിന്ന് ബഹളമുണ്ടാക്കുന്നതു കേട്ട വാതില്‍ തുറന്ന എക്തയെ ഇയാള്‍ കയറി പിടിയ്ക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. ഈ സമയം ഫോണിലൂടെ എക്തയുടെ ശബ്ദം കേട്ട ചേതന്‍ ശര്‍മ്മ മുറിയിലെത്തിയെങ്കിലും സജിത് രക്ഷപെട്ടു. എക്തയുടെ പരാതിയില്‍മേല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+