മുംബൈ: മുംബൈ സ്‌ഫോടന പരമ്പരയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 26 ആയി. ചന്ദ്രകാന്ത് വാങ്കറാണ് (42) ആണ് ശനിയാഴ്ച മരിച്ചത്. ഹര്‍കിഷന്‍ദാസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇയാള്‍.
ജൂലായ് 13 ബുധനാഴ്ചയാണു മുംബൈയിലെ ദാദര്‍, ഓപ്പറ ഹൗസ്, ബസാര്‍ എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായത്. 18 പേര്‍ സംഭവസ്ഥലത്ത്‌വച്ച് മരിച്ചിരുന്നു. സ്‌ഫോടനത്തില്‍ നൂറിലേറെ പേര്‍ക്കു പരിക്കേറ്റിരുന്നു.
86 പേര്‍ മരിച്ച മുംബൈ തീവണ്ടി സ്‌ഫോടനങ്ങളുടെ അഞ്ചാം വാര്‍ഷികം കഴിഞ്ഞ് രണ്ടുദിവസത്തിനകമാണ് മുംബൈയില്‍ സ്‌ഫോടന പരമ്പരയുണ്ടായത്.
The death toll in the July 13 serial blasts in the metropolis today mounted to 26 after a 42-year-old man succumbed to injuries at the Harkishandas hospital at Girgaum in South Mumbai.