ഭൂമിതട്ടിപ്പു കേസില്‍ എംഎല്‍എ അറസ്റ്റില്‍
ചെന്നൈ: ഡിഎംകെ എംഎല്‍എ അന്‍പഴകനെ ഭൂമിതട്ടിപ്പു കേസില്‍ അറസ്റ്റു ചെയ്തു. ചെപ്പോക്ക് എംഎല്‍എ ആയ അന്‍പഴകനെ തിരുപ്പൂരിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
ഭൂമിതട്ടിപ്പു കേസില്‍ ഏറ്റവുമൊടുവില്‍ അറസ്റ്റിലാകുന്ന ഡിഎംകെ ലീഡറാണ് അന്‍പഴകന്‍. മുന്‍ മന്ത്രിമാരായ വീരപാണ്ഡി അറുമുഖം, കെഎന്‍ നെഹ്‌റു തുടങ്ങിയവരെ ഭൂമിതട്ടിപ്പ് കേസില്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കൂടാതെ കേന്ദ മന്ത്രി എംകെ അഴഗിരിയുമായി അടുപ്പമുള്ള ചിലരേയും പോലീസ് അറസ്റ്റു ചെയ്തിരുന്നു.












Click it and Unblock the Notifications