ഒടുക്കം ജസ്റ്റിസ് ദിനകരന്‍ പടിയിറങ്ങി

കണക്കില്‍പ്പെടാത്ത സ്വത്ത് സമ്പാദിച്ചതിന്റെയും അന്യായമായി ഭൂമി സമ്പാദിച്ചതിന്റെയും പേരില്‍ ദിനകരനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന മൂന്നംഗ സമിതി പുനഃസംഘടിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി. ദിനകരന്‍ തന്റെ രാജിക്കത്ത് രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് അയച്ചുകൊടുത്തിട്ടുണ്ട്.
ഇതുവരെ സംഭവിച്ച കാര്യങ്ങളില്‍ താന്‍ അസന്തുഷ്ടനാണെന്നും അധികാരത്തില്‍ തുടരുന്നതു നീതിന്യായ വ്യവസ്ഥയ്ക്കു ദോഷകരമാണെന്നു തോന്നിയതിനാലാണു രാജിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ അന്വേഷണ നടപടികളുമായി ബന്ധപ്പെട്ട് ഇളവുതേടി ജസ്റ്റീസ് ദിനകരന്‍ പലപ്പോഴും സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. സുപ്രീംകോടതിയും കൈവിട്ടതോടെ അധികാരമൊഴിയാന്‍ തയാറാകുകയായിരുന്നു.
കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോഴാണ് അദ്ദേഹത്തിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത്. തുടര്‍ന്ന് അന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കെ.ജി. ബാലകൃഷ്ണന്‍ അദ്ദേഹത്തെ സിക്കിം ഹൈക്കോടതിയിലേക്ക് മാറ്റുകയായിരുന്നു. പിഡി ദിനകരന് എതിരായ ആരോപണങ്ങള്‍ പരിശോധിക്കുന്ന മൂന്നംഗ സമിതി മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.












Click it and Unblock the Notifications