തൃണമൂല്‍ നേതാവ് അധ്യാപകനെ അടിച്ചു
നാഡിയ: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പ്രധാന അധ്യാപകനെ അടിച്ചെന്നു പരാതി. പശ്ചിമ ബംഗാളിലെ നാഡിയ ജില്ലയിലാണ് സംഭവം. തൃണ
മൂല്‍ കോണ്‍ഗ്രസ് നേതാവായ കാജല്‍ ബോസിന്റെ മകനായ ദേബായന്‍ ബോസ് ക്ലാസ് സമയത്ത് വെളിയിലിറങ്ങി നടക്കുന്നത് സ്‌കൂളിലെ അധ്യാപകനായ ഷിഷിര്‍ നാഥ് ചോദ്യം ചെയ്തു. എന്നാല്‍ ദേബായന്‍ അധ്യാപകനോട് തട്ടിക്കയറി. തുടര്‍ന്ന് നാഥ് കുട്ടിയെ അടിച്ചു.
സംഭവമറിഞ്ഞെത്തിയ കാജല്‍ ബോസ് ഹെഡ്മാസ്റ്ററെ ചീത്തവിളിയ്ക്കുകയും അടിയ്ക്കുകയും ചെയ്‌തെന്നാണ് ആരോപണം. സ്‌കൂളില്‍ ഒരു പരിപാടി നടക്കുകയാണെന്നും പരാതി അതിനുശേഷം പരിഗണിയ്ക്കാമെന്നും ഉറപ്പു നല്‍കിയിട്ടും കാജല്‍ കേട്ടില്ലെന്ന് പ്രധാന അധ്യാപകന്‍
പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications