ഹിജഡയെ ലൈംഗികമായി പീഡിപ്പിച്ചവര്‍ പിടിയില്‍
ചെന്നൈ: ഹിജഡയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
പള്ളിക്കരണയില്‍ താമസിക്കുന്ന 34 വയസ്സ് പ്രായമുള്ള ഹിജഡയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റീഫന്‍(24), സുരേഷ് (21), അശോക് കുമാര്‍(20) എന്നിവരാണ് അറസ്റ്റുചെയ്തത്.
മാനഭംഗത്തിനും ക്രൂരമായ ആക്രമണത്തിനും ഇരയായ ഹിജഡയെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശരീരത്തിലും തലയ്ക്കും ഗുരുതരമായ പരിക്കുകളുണ്ട്. റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് ജോലി ചെയ്യുന്ന ഹിജഡ രണ്ട് ദിവസം മുമ്പാണ് വീട്ടില്‍ നിന്ന് തിരിച്ചത്. വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയില്ല.
അടുത്ത ദിവസം ഹിജഡയെ റോഡരികില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതുകണ്ട് പരിസരവാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അഞ്ചുപേര്‍ ഉള്‍പ്പെട്ട സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നും സംഘത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ ഇനിയും പിടിയിലാകാനുണ്ടെന്നും പോലീസ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രശേഖര്‍ പറഞ്ഞു.












Click it and Unblock the Notifications