പറവൂര്‍ പെണ്‍കുട്ടിയ്ക്ക് ലൈംഗികരോഗമെന്ന്
കൊച്ചി: ഇരുന്നൂറോളം ആളുകള്‍ പീഡിപ്പിപ്പിച്ച പറവൂര്‍ പെണ്‍കുട്ടിക്ക് ഒരു ലൈംഗികരോഗം ഉള്‍പ്പെടെ മൂന്നോളം രോഗങ്ങള്‍ ബാധിച്ചിരുന്നതായി റിപ്പോര്‍ട്ട്.
പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിയെ പറ്റി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം ഉള്ളത്. പകരാവുന്ന ലൈംഗികരോഗം ആണിതെന്നും അറിയുന്നു. ഇക്കാര്യം പുറത്തുവന്നതോടെ പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗിച്ചവരെല്ലാം നെട്ടോട്ടമോടുകയാണ്.
പറവൂര്‍ പെണ്‍വാണിഭക്കേസിലെ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി, താമസിപ്പിച്ചിരിക്കുന്ന സ്ഥലം, സുരക്ഷ, ചികില്‍സാരേഖകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അറിയിക്കാന്‍ ബുധനാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് കെ ടി ശങ്കരന്‍ പോലിസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.












Click it and Unblock the Notifications