തച്ചങ്കരിയ്ക്ക് പാസ്‍പോര്‍ട്ട് നല്‍കരുത്: പൊലീസ്

കൊച്ചി സിറ്റി പൊലീസാണ് തച്ചങ്കരിയ്ക്ക് പാസ്‌പോര്‍ട്ട് നല്‍കരുതെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആലപ്പുഴയിലെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്്ട തച്ചങ്കരിയ്‌ക്കെതിരെ കേസ് നിലനില്‍ക്കുന്നണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പൊലീസ് റിപ്പോര്‍ട്ട്.
എറണാകുളം പാസ്‌പോര്‍ട്ട് കമ്മീഷണര്‍ക്കാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫിബ്രവരി ഒമ്പതിനാണ് തച്ചങ്കരി പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയത്. പഴയ പാസ്‌പോര്‍ട്ടിലെ പേജുകള്‍ തീര്‍ന്നുപോയതിനാല്‍ പുതിയത് അനുവദിക്കണമെന്നായിരുന്നു അപേക്ഷ.
സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications