കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎസ് ഡോസിന് മുപ്പതാം പിറന്നാള്‍

  • By Ajith Babu
Google Oneindia Malayalam News

MS DOS
ന്യൂയോര്‍ക്ക്: കറുത്ത സ്‌ക്രീനില്‍ നിയോണ്‍ നിറത്തില്‍ തെളിയുന്ന അക്ഷരങ്ങള്‍. എംഎസ് ഡോസ് എന്ന് കേള്‍ക്കുമ്പോള്‍ പഴയ കമ്പ്യൂട്ടര്‍ ബുജികള്‍ക്ക് ഓര്‍മ്മ വരുന്നത് ഇതായിരിക്കും. പുതുതലമുറയ്ക്ക് അത്രപരിചയമില്ലാത്ത എംഎസ് ഡോസ് പുറത്തിറങ്ങിയിട്ട് വെള്ളിയാഴ്ച മുപ്പത് വര്‍ഷം തികഞ്ഞു.

1981ല്‍ ഇതിന്റെ ആദ്യരൂപമായ ക്യൂഡോസ് ഐബിഎം പുറത്തിറക്കിയത്. പിന്നീട് മൈക്രോസോഫ്റ്റ് കമ്പനി എംഎസ്‌ഡോസ് 1.24 നിര്‍മിച്ചു. അത് പിന്നീട് ഐബിഎമ്മിന്റെ പൊതു ഓപ്പറേറ്റിംഗ് സംവിധാനമായി മാറി. 1983 മാര്‍ച്ചില്‍ എംഎസ് ഡോസ് 2.0, ഐബിഎം പിസി- എക്‌സ്ടി പുറത്തിറക്കി.

1984ല്‍ എംഎസ് ഡോസ് 3.0യും വന്നു. 1989 ല്‍ മൗസില്‍ പ്രവര്‍ത്തിക്കുന്ന ഡോസ് 4.0 വന്നു. പിന്നീട് മെനുവില്‍ പ്രവര്‍ത്തിക്കുന്ന വേര്‍ഷന്‍ 1989 ല്‍ ഇറങ്ങി. പിന്നീട് 1990 ല്‍ എംഎസ് ഡോസുള്ള വിന്‍ഡോസ് 3.0 മൈക്രോസോഫ്റ്റ് പുറത്തിറക്കി.

ഐബിഎമ്മിന്റെ ഹാര്‍ഡ്‌വെയര്‍ കൂടിയായതോടെ മൈക്രോസോഫ്റ്റ് കമ്പ്യൂട്ടര്‍ രംഗത്തെ അതികായകന്‍മാരായി. 1991 ല്‍ ഡോസ്് 5.0, 1993 ല്‍ ഡോസ് 6.0, 1995 ല്‍ വിന്‍ഡോസ് 95 ഡോസ് 7.0, ഫാറ്റ് 32 തുടങ്ങിയവ പുറത്തിറക്കി. ഫാറ്റ് 32 വന്നതോടെ ഡോസിന്റെ പ്രതാപകാലവും അസ്തമിച്ചു.

മൈക്രോസോഫ്റ്റിനെ ലോകത്തെ ഒന്നാം നമ്പറാക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച എംഎസ് ഡോസിന്റെ പിറന്നാള്‍ ദിനം കമ്പനി എങ്ങനെയായിരിക്കും ആഘോഷിയ്ക്കുക, C:\happy-birthday.exe-ഇങ്ങനെ തന്നെ സംശയമില്ല.

English summary
On this day in 1981, Microsoft bought what was to become MS-DOS from Seattle Computer Products. SCP has developed the system under the name QDOS. Everybody knows MS-DOS stands for Microsoft Disk Operating System, but that's actually a neat bit of corporate whitewashing from Bill Gates and co.--QDOS originally stood for Quick and Dirty Operating System.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X