കോംഗോയില്‍ ബോട്ടുകള്‍ കൂട്ടിമുട്ടി 100 മരണം
കിന്‍ഷാസ: കോംഗോയില്‍ ബോട്ടുകള്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ നൂറോളം പേര് മരിച്ചു. ഇക്വറ്റോര്‍ പ്രവിശ്യയിലെ റുകി നദിയിലാണ് അപകടമുണ്ടായത്. 50ഓളം പേരുടെ മൃതദേഹങ്ങള്‍ ഇതിനകം കണ്ടെടുത്തിയിട്ടുണ്ട്.
പ്രാദേശികമായി നിര്‍മിച്ച വള്ളങ്ങളില്‍ മോട്ടോറുകള്‍ ഘടിപ്പിച്ച് ഉണ്ടാക്കിയെടുത്ത യാത്രാസംവിധാനമാണ് അപകടത്തില്‍ പെട്ടത്. പരമാവധി ആളുകളെ കയറ്റിയിരുന്ന ബോട്ട് രാത്രി വെളിച്ചമില്ലാതെ സഞ്ചരിച്ചതാണ് കൂട്ടിമുട്ടലിനുകാരണമെന്നു കരുതുന്നു.
ഇത്തരം ബോട്ടപകടങ്ങള്‍ കോംഗോയില്‍ സാധാരണമാണ്. വേണ്ടത്ര റോഡുകളില്ലാത്തതിനാല്‍ ആളുകള്‍ ജലമാര്‍ഗ്ഗത്തിലൂടെ അധികവും സഞ്ചരിക്കുന്നത്. സമയത്തിനു അറ്റക്കുറ്റപണികള്‍ നടത്താത്തതും ഓവര്‍ലോഡുമാണ് പലപ്പോഴും അപകടമുണ്ടാക്കുന്നത്.
തുടര്‍ച്ചയായി ബോട്ടപകടങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ മെയില്‍ പ്രസിഡന്റ് ജോസഫ് കബില ട്രാന്‍സ്പോര്‍ട്ട് മന്ത്രിയെ പുറത്താക്കിയിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications