കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോംഗോയില്‍ ബോട്ടുകള്‍ കൂട്ടിമുട്ടി 100 മരണം

Google Oneindia Malayalam News

കിന്‍ഷാസ: കോംഗോയില്‍ ബോട്ടുകള്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ നൂറോളം പേര്‍ മരിച്ചു. ഇക്വറ്റോര്‍ പ്രവിശ്യയിലെ റുകി നദിയിലാണ് അപകടമുണ്ടായത്. 50ഓളം പേരുടെ മൃതദേഹങ്ങള്‍ ഇതിനകം കണ്ടെടുത്തിയിട്ടുണ്ട്.

പ്രാദേശികമായി നിര്‍മിച്ച വള്ളങ്ങളില്‍ മോട്ടോറുകള്‍ ഘടിപ്പിച്ച് ഉണ്ടാക്കിയെടുത്ത യാത്രാസംവിധാനമാണ് അപകടത്തില്‍ പെട്ടത്. പരമാവധി ആളുകളെ കയറ്റിയിരുന്ന ബോട്ട് രാത്രി വെളിച്ചമില്ലാതെ സഞ്ചരിച്ചതാണ് കൂട്ടിമുട്ടലിനുകാരണമെന്നു കരുതുന്നു.

ഇത്തരം ബോട്ടപകടങ്ങള്‍ കോംഗോയില്‍ സാധാരണമാണ്. വേണ്ടത്ര റോഡുകളില്ലാത്തതിനാല്‍ ആളുകള്‍ ജലമാര്‍ഗ്ഗത്തിലൂടെ അധികവും സഞ്ചരിക്കുന്നത്. സമയത്തിനു അറ്റക്കുറ്റപണികള്‍ നടത്താത്തതും ഓവര്‍ലോഡുമാണ് പലപ്പോഴും അപകടമുണ്ടാക്കുന്നത്.

തുടര്‍ച്ചയായി ബോട്ടപകടങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ മെയില്‍ പ്രസിഡന്റ് ജോസഫ് കബില ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയെ പുറത്താക്കിയിരുന്നു.

English summary
Around 100 feared dead in DR Congo boat collision."We''ve counted 110 survivors out of over 200 that were on the canoe," said Rebecca Ebale, local communications minister said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X