കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു 'ഓണ്‍ലൈന്‍ ഭരണഘടന'

  • By Nisha Bose
Google Oneindia Malayalam News

റെയ്ജാവിക്ക്: ഓണ്‍ലൈന്‍ വഴിയൊരു ഭരണഘടനയുടെ കരടുരൂപം തയ്യാറാക്കി സ്പീക്കര്‍ക്ക് അയച്ചിരിക്കുകയാണ് ഐസ് ലാന്‍ഡിലെ 25 അംഗ സംഘം.

ഓണ്‍ലൈനില്‍ ഒരു വെബ്‌സൈറ്റുണ്ടാക്കി അതിലൂടെ രാജ്യത്തെ പൗരന്‍മാരുടെ അഭിപ്രായം ശേഖരിച്ചാണ് ഇവര്‍ ഭരണഘടനയുടെ കരടുരൂപം തയ്യാറാക്കിയത്. കഴിഞ്ഞ ഏപ്രിലില്‍ ആണ് ഇവര്‍ ഇതിന്റെ ജോലി തുടങ്ങിയത്.

നൂറു കണക്കിന് ആള്‍ക്കാരാണ് ഈ വെബ്‌സൈറ്റിലൂടെ അഭിപ്രായം രേഖപ്പെടുത്തിയത്. ഓരോ നിര്‍ദേശവും സൂക്ഷമമായി പരിശോധിച്ചിട്ടാണ് കരടു രൂപം തയ്യാറാക്കിയതെന്ന് സംഘത്തിന്റെ തലവനായ സാല്‍വര്‍ നോര്‍ഡാല്‍ അറിയിച്ചു.

ഐസ് ലാന്‍ഡിന്റെ ഇപ്പോഴത്തെ ഭരണഘടന ഡെന്‍മാര്‍ക്കില്‍ നിന്ന് കടം കൊണ്ടിട്ടുള്ളതാണ്. അതിനുശേഷം ഭരണഘടനയില്‍ മാറ്റം വരുത്തണമെന്ന ആവശ്യമുയര്‍ന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. എന്തായാലും 'ഓണ്‍ലൈന്‍ ഭരണഘടന' പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്ന് സ്പീക്കര്‍ അറിയിച്ചത് 25 അംഗ സംഘത്തിന് സന്തോഷം പകര്‍ന്നിട്ടുണ്ട്.

English summary
A group of 25 ordinary citizens on Friday presented to Iceland's parliamentary speaker a new constitution draft, which they compiled with the help of hundreds of others who chipped in online. The group had been working on the draft since April and posted its work on the Internet, allowing hundreds of other citizens to give their feedback on the project via the committee's website and on social networks such as Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X